ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം
എന്ന് മുന്‍പ് ഹൈക്കോടതി ന്യായാസനങ്ങള്‍ക്ക്
പിന്നില്‍ കൊത്തി വച്ചിരുന്നു।(ഭാഗ്യം, ഇപ്പോഴതില്ല!)
ഡെന്നിംഗ് പ്രഭുവാണ് ഇതു കൊത്തി വയ്ക്കുവാന്‍ തീരുമാനിച്ചത്।
ഇദ്ദേഹത്തിന്റെ കുടുംബകഥയില്‍ ഈ വരികളുടെ ചരിത്രം പറയുന്നുണ്ട്।
അദ്ദേഹം പറയുന്നത് നോക്കൂ॥"ഞാനിത് നീതി നിര്‍വ്വഹണത്തിന്റെ ഉത്തമ ദൃഷ്ടാന്തമായാണ്
കരുതിയത്,എന്നാല്‍ അനീതിയുടെ ഒന്നാം തരം കഥയിലാണ് ഈ വാക്കുകള്‍ ആദ്യം കാണപ്പെട്ടത്"।
ഗയാസ് എന്നൊരാളെ കൊന്ന കുറ്റത്തിന് ഒരു ഭടനെ പിസ്സോ എന്ന ജഡ്ജി വധശിക്ഷയ്ക്ക് വിധിച്ചു।
ആരാച്ചാര്‍ വധശിക്ഷ നടപ്പാക്കേണ്ട സമയത്ത് ഗയാസ് സ്ഥലത്ത് തിരിച്ചെത്തി।
മരിച്ചിട്ടില്ലാത്ത ആളെ കൊന്ന കുറ്റത്തിന് വധശിക്ഷ ശരിയല്ലല്ലോ എന്നു കരുതി ആരാച്ചാര്‍
പിസ്സോയെ വിവരം അറിയിച്ചു। പിസ്സോ എന്ന ജഡ്ജി ഉടന്‍ വിധി എഴുതി। എന്തെന്നോ?
മൂന്നു പേരെയും കൊല്ലുക!॥അദ്ദേഹം കാരണങ്ങളും പറഞ്ഞു। കൊല്ലാന്‍ നല്‍കിയ രാജകല്‍പന അനുസരിക്കത്തതിന് ആരാച്ചാര്‍ വധശിക്ഷയ്ക്ക് അര്‍ഹനാണ്। ഭടനെ നേരത്തെ തന്നെ വധശിക്ഷയ്ക്ക്
വിധ്ധിച്ചിരുന്നു, ആ ശിക്ഷാവിധി മാറ്റുവാന്‍ ഇനി മാര്‍ഗ്ഗമില്ല, അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു।
ഗയാസ് നിരപരാധികളായ രണ്ടു പേരുടെ മരണത്തിനിടയാകിയതു കൊണ്ടും വധശിക്ഷയ്ക്ക് അര്‍ഹനാണ്।ആരാച്ചാരും ഭടനും അയാള്‍ കാരണമാണല്ലോ മരിക്കുവാനിടയായത്!
എന്നിട്ടദ്ദേഹം ഉറക്കെ പ്രസ്താവിച്ചതാണത്രെ 'ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാകണം!'
ഇതു കഥയോ കാര്യമോ ആകട്ടെ,
നമ്മുടെ നീതിപീഠങ്ങളുടെ മുകളില്‍ ഒരു പിസ്സോ കയറി ഇരിക്കുന്നത് സങ്കല്‍പിച്ചു നോക്കൂ।
ജനഹിതം എന്നതിനു ഈ കഥയിലെ ആരാച്ചാരുടെ അവസ്ഥയാണ് ഇന്നുള്ളത്।
സാധാരണ ജനത്തിന്റെ വികാര വിചാരങ്ങള്‍ കോടതികളെ അറിയിക്കുമ്പോള്‍ നീതിപീഠം
പിസ്സോയുടെ ന്യായം പറയും!അതിനു കാരണങ്ങള്‍ ധാരാളമുണ്ടാകും।
ന്യായീകരണങ്ങള്‍ എന്നു പേരിട്ട കോടതിയുടെ വാദമുഖങ്ങള്‍
ഉണ്ടെങ്കില്‍ ഏതു വിധിയും ന്യയയുക്തമെന്ന് വരുത്തിത്തീര്‍ക്കുവാന്‍ കോടതികള്‍ക്ക് കഴിയും।!!
ഈ അവസ്ഥ മാറേണ്ടതല്ലേ?
നീതിന്യായക്കോടതികള്‍ സത്യ ധര്‍മ്മക്കോടതികളായി മാറേണ്ടതല്ലേ?
ഈ കണക്ക് നോക്കൂ,
കീഴ്ക്കോടതി വിധികളില്‍ എണ്‍പതു ശതമാനം വിധികള്‍
അപ്പീല്‍കോടതികളില്‍ തിരുത്തപ്പെടുന്നു।
അപ്പീള്‍ കോടതികള്‍ ശരിവയ്ക്കുന്ന അറുപതു ശതമാനം കേസുകള്‍
മേല്‍ അപ്പീല്‍ കോടതി തിരുത്തുന്നു।
അവിടെയും ശരിവയ്ക്കപ്പെടുന്ന അന്‍പതു ശതമാനം വിധികള്‍
സുപ്രീം കോടതിയില്‍ തിരുത്തപ്പെടുന്നു॥!
ഇവിടെ തെറ്റുന്നത് ഏതു കോടതികള്‍ക്കായാലും വെറും നാലു ശതമാനം
കേസുകള്‍ മാത്രമാണ് വിധി നേരെ ചൊവ്വേ ഉണ്ടാകുന്നവ।
ഏറ്റവും പ്രധാനം ഈ തെറ്റായ വിധികള്‍ക്കെല്ലാം
ഓരോരോ വിധത്തിലുള്ള ന്യായീകരണങ്ങള്‍ ഉണ്ട് എന്നതാണ്!
എന്നിട്ടും സാധാരണക്കാരന്‍ തൃപ്തനുമല്ല!
എവിടെയാണ് പിഴയ്ക്കുന്നത്?
കോടതികളില്‍ നിന്ന് നീതി പ്രതീക്ഷിയ്ക്കുന്ന നമുക്കോ
അതോ നീഠി പീഠങ്ങള്‍ക്കോ?
ഈ ചോദ്യമുന്നയിച്ച എനിക്ക് ഒരു പക്ഷേ കോടതിയലക്ഷ്യം ഉണ്ടാവാം!
എങ്കിലും ആത്മാര്‍ത്ഥമായി ചിന്തിക്കൂ, കോടതികളേ,
നമുക്കു പിഴയ്ക്കുന്നില്ലേ?
2 comments:
kollaaaaaaam
നന്ദി സര്‍,
ഈ മനോഹര ചിന്താസരണികള്‍ക്ക്...
Post a Comment