Sunday, October 25, 2009

രാഹുലും ബിനീഷും പിന്നെ ഒരു റഷ്യന്‍ സുന്ദരിയും..

ആര്‍ക്കും ആരോടും ആരാധന തോന്നാം.
അതിനു പ്രത്യേകിച്ച്‌ കാരണമോ ബന്ധമോ വേണമെന്നില്ല!
അതു പ്രകടിപ്പിക്കുവാന്‍ വിവിധ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാം.
ഉദാഹരണത്തിനു മീരാ ജാസ്മിന്റെയോ പദ്മപ്രിയയുടെയോ ആരാധക ലക്ഷങ്ങള്‍
മൊബെയില്‍ ഫോണിലോ ലാപ്‌ ടോപ്പിലോ അവരുടെ ഒരു ചിത്രം കൊണ്ടു നടന്നു എന്നും വരാം.
ഇതിലൊക്കെ ഇത്ര പറയാന്‍ എന്തിരിക്കുന്നു?

ആരാധനയുടെ പുതിയ പതിപ്പാണു പഴശ്ശിരാജ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ കണ്ടത്‌.
ഫാന്‍സ്‌ അസ്സോസിയേഷനുകള്‍ അത്‌ തമിഴ്‌നാട്‌ മോഡലില്‍ ആഘോഷിച്ചു എന്നാണ്‌ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍
റിപ്പോര്‍ട്ട്‌ ചെയ്തത്‌. പാലഭിഷേകമൊന്നും ഈ യുള്ളവന്‍ നേരില്‍ കണ്ടില്ല എന്നുള്ളതു കൊണ്ട്‌ ടിവി ക്ലിപ്പിങ്ങുകളെ വിശ്വസിക്കുന്നില്ല..അങ്ങനെയാണേന്റെ പാര്‍ട്ടി പഠിപ്പിച്ചിരിക്കുന്നതും!

അതല്ല പറഞ്ഞ്‌ വരുന്നത്‌. ആരാധനയുടെ സ്വഭാവം എന്തു മാകാം എന്നാണ്‌.
മമ്മൂട്ടിയെ പാലഭിഷേകം ചെയ്തു എന്നും വരാം. മമ്മൂട്ടിയെ അതിനു കിട്ടിയില്ലെങ്കിലൊ മമ്മൂടിയുടെ കൂറ്റന്‍ കട്ടൗട്ടില്‍ അതു നിര്‍വ്വഹിച്ചുവെന്നും വരാം. മമ്മൂട്ടിയുടെ ഒരു ചിത്രം മൊബെയിലിലോ ലാപ്‌ ടോപ്പിലോ സൂക്ഷിച്ചു എന്നും വരാം.

എന്തെങ്കിലും മുങ്കൂര്‍ ജാമ്യമാണു ഈ വരികള്‍ എനു വായനക്കാര്‍ തെറ്റിദ്ധരിക്കരുത്‌.
അല്ലേയല്ല. വസ്തുതകളെ സിന്‍ഡിക്കേറ്റ്‌ മാധ്യമക്കണ്ണിലൂടെയല്ലാതെ പഠിക്കുവാനുള്ള ശ്രമമാണ്‌.
എങ്ങനെയൊക്കെയാവരുത്‌ മാധ്യമ സിന്‍ഡിക്കേറ്റ്‌ പത്രപ്രവര്‍ത്തനം എന്നതിന്‌ കാമ്പുള്ള ഒരു ലേഖനമാണു ലക്ഷ്യം.

അതു കൊണ്ട്‌ പറയട്ടെ,
ഒരു മന്ത്രി പുത്രന്റെ ചിത്രം ഒരു റഷ്യന്‍ സുന്ദരിയുടെ ലാപ്‌ ടോപ്പില്‍ കണ്ടതില്‍ എന്തപകാതയാണുള്ളത്‌?
ബിനീഷ്‌ കോടിയേരിയുടെ കാര്യമാണു പറയുന്നത്‌. തങ്കം പോലെയുള്ള മന്ത്രിയുടെ പൊന്നു പോലെയുള്ള പുത്രന്‍.
കാണാത്ത കാര്യം പറഞ്ഞ്‌ നടക്കുന്നതും റിപ്പോര്‍ട്ട്‌ കൊടുക്കുന്നതും മാധ്യമ മലയാളികള്‍ക്ക്‌ ഒരു ത്രില്ലാണ്‌.
അവര്‍ ഏതു സുന്ദരിയെ പോലിസ്സ്‌ പിടിച്ചാലും ലാപ്‌ ടോപ്പില്‍ ബിനീഷ്‌ കോടിയേരിയുടെ ചിത്രം ഉണ്ടോ എന്ന് പരതിയിരിക്കും. ചിത്രമില്ലെങ്കില്‍ ബ്ലൂടൂത്ത്‌ വഴി പോലിസ്സുകാരനെ ഉപയോഗിച്ച്‌ ഒരെണ്ണം കയറ്റി വിടുകയും ചെയ്യും.
എന്തു ചെയ്യാനാണ്‌, അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ പത്ര സമ്മേളനം നടത്തുമ്പോള്‍ അതും ഈപത്രങ്ങള്‍ തന്നെ വേണമല്ലോ എഴുതാന്‍..?

അതു കൊണ്ട്‌ വാര്‍ത്ത പ്രസിദ്ധീകരിച്ച്‌ കന്നട ചാനലിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചു. അവിടെ കേസു കൊടുക്കുമോ ഇല്ലയോ എന്നൊക്കെ ആരന്വേഷിക്കാന്‍..?

ഗതികേടു കൊണ്ടാണ്‌. അവിടെ ഭരിക്കുന്നതാവട്ടെ സംഘപരിവാരുകാരും.
അവര്‍ക്കു കോടിയേരി എന്നു വച്ചാല്‍ ജീവനാണ്‌. എപ്പോള്‍ കണ്ടാലും കെട്ടിപ്പിടിക്കും.

പിന്നെയല്ലേ കോടിയേരിയുടെ മകന്‍..?
പണ്ട്‌ രാഹുല്‍ഗാന്ധി കുമരകത്തു വന്ന് ഏതോ ഒരു സുന്ദരിയുമായി
രണ്ടു രാത്രി ഒരു ഹോട്ടല്‍ മുറിയില്‍ ചെസ്സു കളിച്ചിരുന്നതാണ്‌!!
അന്ന് ആരും ആ സുന്ദരിയുടെയോ സുന്ദരന്റെയോ ലാപ്‌ ടോപ്പ്‌ പരിശോധിച്ചില്ലല്ലോ.
പരിശോധിച്ചിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന ചിത്രങ്ങളുടെ ഭീകരത ഈ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ചിന്തിച്ചതുമില്ല.
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ചെയ്തതിന്റെ പത്തിലൊന്ന് കാര്യങ്ങള്‍ പോലും ബിനീഷ്‌ കോടിയേരി ചെയ്തിട്ടില്ല.
പാവം റഷ്യന്‍ സുന്ദരി, അവര്‍ ബാംഗളൂരില്‍ ഒരു ചായ കുടിക്കുവാന്‍ വന്നതാണ്‌.
ഇന്ത്യയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന യുവത്വത്തിന്റെ പ്രതീകമായി അവര്‍ കണ്ടത്‌
ഈ കൊച്ചു കേരളത്തിലെ ഒരു മന്ത്രിയുടെ മകനെയാണ്‌.
കഷ്ടകാലം എന്നല്ലാതെ എന്തു പറയുവാന്‍.
അവര്‍ കേരളത്തില്‍ വന്നു എന്നു പറയുവാന്‍ ന്യായമില്ല.
ബാംഗളൂരിലേക്ക്‌ ബിനീഷിനെ വിളിപ്പിച്ചു. ആരാധന മൂലം ഒന്ന് കാണുവാന്‍ മാത്രം.
റഷ്യന്‍ ആരാധികയല്ലേ ഒന്ന് കണ്ടു കളയാമെന്ന് നമ്മുടെ പാവം ബിനീഷും കരുതിക്കാണും.
തന്നെ ആരാധിക്കുന്നതില്‍ സന്തുഷ്ടി പൂണ്ട്‌ 'അന്ത ഹന്തയ്ക്കിന്ത പട്ട്‌', എന്ന് പ്രഖ്യാപിച്ച്‌,
തന്നെ എല്ലായ്പ്പോഴും കണ്ടിരിക്കുവാന്‍ ഒരു ചിത്രവും സമ്മാനിച്ച്‌ ബിനീഷ്‌ പോയി.
അപ്പോള്‍ തുടങ്ങിയതാണു സുന്ദരിയുടെ കഷ്ടകാലം.

അനാശാസ്യമെനോ മറ്റോ ഒക്കെ ആരോപിക്കപ്പെട്ട്‌ അവര്‍ അറസ്റ്റിലായി.
കേരള പോലീസിനു മാത്രമല്ല, ഇപ്പോള്‍ കര്‍ണ്ണാടക പോലിസിനും ഈ ഒരൊറ്റ പണിയേയുള്ളൂ.
കോടികള്‍ കട്ടും കൊന്നും കൊലവിളിച്ചും വിലസുന്ന വന്‍ കിട കള്ളന്മാരെ അവര്‍ മൈന്‍ഡ്‌ ചെയ്യൂല.
പകരം സുന്ദരിമാരാരെങ്കിലും ഒന്നു സന്തോഷിക്കുവാന്‍ അല്‍പനേരം പരസ്പര സന്തോഷത്തിലേര്‍പ്പെട്ടാല്‍ അപ്പോള്‍ പിടിക്കും. അനാശാസ്യമെന്നും പെണ്‍ വാണിഭ സംഘമെന്നും (ഇതൊക്കെ ആ റഷ്യന്‍ സുന്ദരിക്ക്‌
എങ്ങനെ മനസ്സിലാക്കിക്കൊടുക്കും എന്നാണു സംശയം!)
പേരിട്ട്‌ വന്‍ കിട സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങളില്‍ സചിത്ര ലേഖനങ്ങളും പ്രസിദ്ധീകരിക്കും.

കോട്ടയത്ത്‌ വനിതാ പോലീസുകാരികള്‍ തന്നെ ഫോണില്‍ കൂടി പഞ്ചാര വര്‍ത്തമാനമൊക്കെ
പറഞ്ഞ്‌ ചില ആണുങ്ങളെ വശീകരിച്ച്‌ കേസില്‍ പ്രതിയാക്കി എന്നാണു കേട്ടത്‌.
പാവം ആണുങ്ങള്‍!

ഇങ്ങനെയൊക്കെ ആയാലും റഷ്യന്‍ സുന്ദരിയുടെ ലാപ്‌ റ്റോപ്പില്‍ ഒരു ചിത്രം കിടന്നു
എന്നു പറഞ്ഞതു കൊണ്ട്‌ ബിനീഷ്‌ കോടിയേരിയുടെ ആരാധകര്‍ക്ക്‌ ഒരു പഞ്ഞവും ഉണ്ടാകുവാന്‍ പോകുന്നില്ല.
രാഹുല്‍ ഗാന്ധിയെ ഒന്നു തൊടുവാന്‍ ചില കാമ്പസ്‌ പെണ്ണുങ്ങള്‍ കാണിച്ച ആവേശമാണു ബിനീഷിന്റെ മാതൃക.
കുടുംബ ജീവിതം ഒരു വിധത്തില്‍ തത്രപ്പെട്ടങ്ങ്‌ തുടങ്ങിയതേയുള്ളു.
ഓടിച്ചിട്ടു കെട്ടി എന്നൊക്കെ കേട്ടിട്ടേയുള്ളു. അതിനിടയിലാണ്‌ ഒരു പോള്‍ മുത്തൂറ്റ്‌ മരിച്ചത്‌.
കഷ്ടകാലം പിന്നെയും വിടാതെ പിടികൂടുന്നു. ഇപ്പോഴിതാ റഷ്യന്‍ സുന്ദരിയുടെ ആരാധനയ്ക്കിരയായതും കുറ്റം.

കോടിയേരിക്ക്‌ ആറ്റുകാലിനെ ഫൊണില്‍ വിളിക്കുകയോ
പാഴൂര്‍ പടിപ്പുരയില്‍ ചെന്നിരിക്കുകയോ ചെയ്യാനാവില്ല, അതു കൊണ്ട്‌ പറയുകയാ,
ആരെങ്കിലും ഒരു നൂല്‍ ജപിച്ചു കെട്ടിക്കൊടുത്തിരുന്നുവെങ്കില്‍ ഈ കഷ്ടകാലം അങ്ങ മാറിക്കിട്ടിയേനെ..!

അല്ലാ ഈ കോടിയേരിയുടെ മകന്‍ മാത്രമെന്താ ഇങ്ങനെ?
വേറെ എത്രയോ മന്ത്രി പുത്രന്മാരുണ്ട്‌? ഇതിനാണു ഗോസ്സിപ്പ്‌ എന്നു പറയുന്നത്‌.
ആരാധകര്‍ കൂടുമ്പോള്‍ അസൂയ കൊണ്ട്‌ എതിരാളികള്‍ പടച്ചു വിടുന്നതാണു ഗൊസ്സിപ്പ്‌.
ബിനീഷിനു കേരളത്തില്‍ ആരാധകര്‍ കൂടി എന്നതിനു വേറെ തെളിവുകള്‍ വേണോ?

കോടിയേരി ബാലകൃഷ്ണന്‍ സിന്ദാബാദ്‌!ബിനിഷ്‌ കോടിയേരി സിന്ദാബാദ്‌!!

വാല്‍ക്കഷ്ണം: ആദ്യമുണ്ടായിരുന്ന ഇമേജൊക്കെ മാറ്റി നല്ല മന്ത്രിയെന്ന് പേരു സമ്പാദിച്ചു വന്നതായിരുന്നു പാവം കോടിയേരി ബാലകൃഷ്ണന്‍. പുത്ര സ്നേഹത്താല്‍ അതുംകൂടി ഇല്ലാതാക്കുമെന്നേ ഇനി അറിയാനുള്ളൂ!

6 comments:

ganga... said...

സൌന്ദര്യവും ആരാധനയും കൂ‍ടി പോയത് ബിനീഷിന്റെ കുഴപ്പം ആണോ വക്കീലെ [:o][:D]

Ampily said...

aa penkochu old russiyile communisavum new Russsiayile communisavum thammile vathyasam padikkan vannatha. athinu pattiya sir binish aanennu aa kochinu thonniyittundavanam...ayalkkalle ippolathe yuva thalamuraye engine akrama communisam padippikkanum aa tettukal marakkanum pattu.....

ganga... said...

തന്നെ തന്നെ..... അമ്പിളി പറഞ്ഞതാ ശരി .........:P

Rani said...

കരുണാകരന്റെ അനുഭവം കൊടിയേരിക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ... അത്ര തന്നേ

കടത്തുകാരന്‍/kadathukaaran said...

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലെങ്കില്‍ അയാളുടെ പുത്രന്‍ ഇങ്ങനെയായിരിക്കണം, റഷ്യക്കാരിയായവെടിയുടേയോ അല്ലെങ്കില്‍ ചൈനക്കാരിയായ വെടിയുടേയോ കൂടേയേ കാണാവൂ അല്ലാതെ അമേരിക്കന്‍ വെടിയുടെകൂടെയോ ആസ്ത്രേലിയന്‍ വെടിയുടെകൂടെയോ ആകരുത്...ഇന്‍ക്വിലാബ് സിന്ദാബാദ്.

absolute_void(); said...

ചോദ്യം: കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരു്?

ഉത്തരം: കാട്ടിലെ ആ സാധു ജീവിയെ ഇങ്ങനെ ഉപദ്രവിച്ചെങ്കില്‍ അതു് ബിനീഷ് കോടിയേരി തന്നെ!!!

(അനോണി ആന്റണിയുടെ കഷ്ടം എന്ന പോസ്റ്റില്‍ നിന്നു്.)‌

ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"

ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?

(മരത്തലയന്റെ "ഇദെന്തൂട്ടാ?" എന്ന പോസ്റ്റില്‍ നിന്നു്)