കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്ക് അപരിചിതമായി തോന്നിയില്ല.
അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന്
പണ്ടേ കരുതിക്കാണണം. വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ അ മാവുകളുടെ
ജരയും ദീനതയും കണ്ടു കണ്ടു ഹൃദിസ്ഥമായിത്തീര്‍ന്നതാണ്.
കനിവു നിറഞ്ഞ വാര്‍ദ്ധക്യം,കുഷ്ഠം പറ്റിയ വേരുകള്‍ എല്ലമതു തന്നെ.
ഇതു ഖസാക്കിന്റെ ഇതിഹാസമെന്ന ഇതിഹാസത്തിന്റെ തുടക്കം.
എങ്ങനെ ഈ വരികള്‍ ഗൃഹാതുരത്വത്തിന്റെ സന്ദേശം ഇത്ര ആത്മാര്‍ത്ഥമായി ഉണര്‍ത്തി?
നോക്കൂ, ഈ തുടക്കം തന്നെ ഒരു തരം ചോദന, (ഇന്റ്യൂഷന്‍)കാണിക്കുന്നില്ലേ?
നമുക്കും കൂമന്‍ കാവിലെത്തുന്ന അപരിചതിനിലെ പരിചിതത്വം തിരിച്ചറിയുവാന്‍
കഴിയുന്നില്ലേ?ഇങ്ങനെയാണ് ചില കാഴ്ചകള്‍ നമ്മെ പ്രചോദിപ്പിക്കുന്നത്.
ചില ജോലികള്‍ നമ്മെ പ്രോല്‍സാഹിപ്പിക്കുന്നത്.
ചില സ്വപ്നങ്ങള്‍ നമ്മെ നയിക്കുന്നത്.
കൂമന്‍ കാവിലെത്തുന്ന രവി നമ്മളില്‍ ഓരോരുത്തരുമാണ്.
ഓര്‍ത്തു നോക്കൂ, അല്‍പം ഓര്‍മ്മയുള്ള ഒരു കാലത്ത്
ആദ്യമായി ഒരു സ്ഥലത്ത് എത്തിയതിന്റെ മധുരം..?
പിന്നീട് നമ്മള്‍ ഈ ചോദനയുടെ കാരണം അറിയുന്നതെവിടെയെന്നോ?
ഇന്‍സ്പെക്ടറുടെ ഒരു ചോദ്യതിനുള്ള ഉത്തരമായിട്ടാണ്!
"ഒക്കെ ഒരു യോഗാ, മാഷെ!അല്ല്ലെങ്കില്‍ മാഷെന്തിനാ ഇവിടെത്തുന്നത്?"
അതിനുത്തരമെന്നോണം രവി ഓര്‍ത്തു:
പരീക്ഷയുടെ തലേന്ന് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിത്തിരിച്ചത്.
ഒരു തീവണ്ടി മുറിയില്‍ ആ പലായനം തുടങ്ങി.
പരിചയമില്ലാത്ത,പേരില്ലാത്ത മുഖങ്ങള്‍.
അവയൊന്നും തനെ തന്റെ കഥയറിയാന്‍ തിരക്കിയില്ല.അവ തന്നെ തനിച്ചു വിട്ടു.
ഉറക്കം വരുമ്പോള്‍ ലഗേജു റേക്കുകളില്‍ ചുരുണ്ടുകിടന്നുറങ്ങി.
ആ ഉറക്കത്തിനിടയില്‍ റെയിലുകള്‍ പതിഞ്ഞ സ്വരത്തില്‍ താളം കൊട്ടി.
തീവണ്ടിയാപ്പീസുകളുടെ പേരുകള്‍ മാറി, പൊറ്റിപടലത്തിന്റെ നിറങ്ങള്‍ മാറി,
മണങ്ങള്‍ മാറി,ഋതുക്കള്‍ മാറി, ഉദയത്തിന്റെയും അസ്ത്മയത്തിന്റെയും ദിക്കുകള്‍ മാറി.
ബസ്സില്‍ കുന്നുകളുടെ ഓരം ചുറ്റിപ്പോകുന്ന ചുവന്ന ചരല്‍പ്പാതകളിലൂടെ ആ യാത്ര പിന്നെയും നീണ്ടു.
കമ്പം പിടിച്ച.വെളുത്തു കൊഴുത്ത അന്തേവാസിനികളുള്ള ആശ്രമങ്ങള്‍,
ചെവിറ്റു മണ്ണു നിറഞ്ഞ ഗ്രാമങ്ങള്‍. സംഘര്‍ഷവും ആശയും നിലച്ച കുഷ്ഠരോഗാലയങ്ങള്‍.
ഉമിത്തീ പോലെ സിഫിലിസ്സ് നീറിപ്പിടിച്ച നനഞ്ഞ തെരുവുകള്‍,
അങ്ങനെ എത്ര കാലം കഴിഞ്ഞു?
ഇവിടെ നമുക്ക് രവിയുടെ പരിചിതത്വത്തിനുള്ള ഉത്തരം കിട്ടുന്നു.
നോക്കൂ, ഈ ഉത്തരം എത്ര കാതം നടന്നതിനു ശേഷമാണ്
എഴുത്തുകാരന്‍ വായനക്കാരനു നല്‍കുന്നത്?
ഖസാക്കിന്റെ വിശേഷങ്ങള്‍ ഇവിടെ തിരിച്ചറിയപ്പെടുന്നു.
1 comment:
ഒന്നുകൂടെ ശ്രമിച്ചൂടെ, വെറും കോപ്പീപേസ്റ്റിലൊതുക്കാതെ...
Post a Comment