ഒരു കൂട്ട് പിരിയുക എന്ന
ഏറ്റവും വേദനാജനകമായ അനുഭവം ഉണ്ടാവുക
എന്നത് നിർഭാഗ്യവാന്മാർക്കെ
ങ്കിൽ അത്തരമൊരു
നിർഭാഗ്യവാനാണു ഞാൻ.
ഒരിക്കലും പ്രതീക്ഷിക്കാത്ത
ഒരു അപകടത്തിൽ രണ്ടുകൊല്ലം മുൻപ്
ഒരു മെയ് 24 നു വീണു പോവുകയും തുടർന്നു
അടുത്ത വർഷം ജൂൺ പത്തിനു
എനിക്കു നഷ്ടമാവുകയും ചെയ്തതു എന്റെ
ജീവിതം കരുപ്പിടിപ്പിച്ചു തന്ന
ഒരു സഹയാത്രികനെ ആയിരുന്നു..
വെറും സഹയാത്രികൻ
എന്നല്ല എന്റെ ജീവൻ തന്നെ ആയിരുന്നു അദ്ദേഹത്തി
ന്റെ സാന്നിദ്ധ്യം.
ഒരു കാലത്ത് അഭിഭാഷക ലോകത്ത്
എനിക്കൊരു സാധ്യതയുമില്ല്ലാതിരുന്ന
സമയം ഉണ്ടായിരുന്നു, കഴിവുകളെല്ലാം
മറ്റൊരാൾക്ക് വേണ്ടി സ്വയം സമർപ്പിച്ച്
സായുജ്യമടഞ്ഞിരുന്ന ആ കാലത്ത്
ഒരു പ്രണയത്തിന്റെ കുറ്റം ആരോപിച്ച്
ഔദ്യോഗിക ജീവിതത്തിൽ ഗുരുതുല്യനായ
വ്യക്തി പിണങ്ങി നിന്നപ്പോൾ എന്റെ ഒപ്പം
കൈ പിടിച്ച് പടിയിറങ്ങിയപ്പോൾ
എനിക്കു ലഭിച്ചതാണു ആ സൗഹൃദം..
തുടർന്ന് അതി ധീരമായ നടപടിയിലൂടെ
സ്വന്തം ഓഫീസിൽ വളർന്നു വലുതാക്കിയ
എന്നെ കൈപിടിച്ചു നടത്തിയത് എന്തൊക്കെ
ന്യൂനതകൾ ഉണ്ടെങ്കിലും ആ മനുഷ്യനായിരു
ന്നു..ഒരു മെയ്മാസ രാത്രിയിൽ രാഷ്ട്രീയ
ജീവിതത്തിലെ വഴിത്തിരിവാകുമായിരുന്ന
ഒരു സമ്മേളനത്തിന്റെ പോസ്റ്റർ പതിപ്പിക്കുവാൻ
ഇറങ്ങിത്തിരിച്ച അദ്ദേഹം ഒരു ഇരു ചക്ര
വാഹനത്തിന്റെ മുന്നിൽ പെട്ട് ബോധം നഷ്ടപ്പെട്ട്
ആശുപത്രിയിലായത് രണ്ടു വർഷം മുൻപു
ഇതേ ദിനത്തിലായിരുന്നു,മെയ് 24 നു അർദ്ധരാ
ത്രിയിൽ..രാമചന്ദ്രൻ കുന്നപ്പള്ളി..എന്തൊ
ക്കെ ആയാലും ആ സാന്നിദ്ധ്യം ഒരു സന്തോ
ഷമായിരുന്നു, ആ അസാന്നിദ്ധ്യം ഏറ്റവും
വലിയ നഷ്ടം സൃഷ്ടിച്ചത് എനിക്കു മാത്രമായിരുന്നുവല്ലോ..
മറ്റാർക്കുമില്ലാത്ത നഷ്ടം..
ചുരുങ്ങിയ കാലയളവിനുള്ളിൽ
അദ്ദേഹം കൈവയ്ക്കാത്ത നിയമ
മേഖലകൾ ഉണ്ടായിരുന്നില്ല, എത്ര കേസുകളിൽ
അസൂയാവഹമായി അദ്ദേഹം ഹാജരായി, കിളിരൂർ
കേസ്,നാഗമാണിക്യം കേസ്,ഗാർഹിക പീഡനക്കേസുകൾ,
എന്നു വേണ്ട എത്രയെത്ര നൂലാമാലകൾ
അദ്ദേഹം കൈകാര്യം ചെയ്തു തുടങ്ങി..
എല്ലാത്തിനും അദ്ദേഹം എന്റെ കരങ്ങളിൽ
വിശ്വാസമർപ്പിച്ചിരുന്നു, ഇന്ന് അങ്ങനെ വിശ്വസി
ക്കുവാൻ ആരാണുള്ളത്?
നീണ്ട ഒരു വർഷക്കാലം പൂർണ്ണ അബോധാവസ്ഥ
യിൽ കിടന്നു പോയ ആ ശരീരം അല്പമെങ്കിലും
ഒന്നുണർന്നു കാണുവാൻ എനിക്കു മാത്രമായി
രുന്നു ഭാഗ്യം..ഒരു നവംബറിൽ അദ്ദേഹത്തിന്റെ
അബോധാവസ്ഥ കണ്ട് ഒന്നു വിളിച്ചു നോക്കിയപ്പോൾ
എന്റെ കൈയ്യിൽ അദ്ദേഹം ഇറുക്കിപിടിച്ചു,
എന്നെ കൈവിടല്ലേ എന്ന യാചന
ആ കൺകളിൽ ഉണ്ടായിരുന്നോ? എന്റെ പ്രതീക്ഷ
വാനോളം ഉയർന്ന ആ ദിനത്തിൽ
എന്നെ മനസ്സിലായെങ്കിൽ കണ്ണടച്ചു കാണിക്കൂ എന്നു
പറഞ്ഞപ്പോൾ ആവേശപൂർവ്വം
കണ്ണടച്ചു കാട്ടിയ ആ നിമിഷം എനിക്ക് മാത്രമുള്ളത്..
അത് കാണുവാൻ ദേവികച്ചേച്ചിയും പ്രസാദും മാത്രം..
ഇറുക്കിപ്പിടിച്ച കൈ വിടുവിക്കാൻ കഠിന
പ്രയത്നം വേണ്ടി വന്നു എന്നത് ഇന്നോർ
ക്കുമ്പോൾ അല്പം ആശ്വാസം പകരുന്നു..
ആ കൈകൾ അവസാനം വരെയും
എന്നെ വിശ്വസിച്ചുവല്ലോ..
എന്റെ പ്രയാണത്തിനു അന്ന് ആ വിയോഗം
വരുത്തിയ വീടവ്, ഇന്നും നികത്താനാവാതെ..
തീർക്കാനാവാതെ..
ഓർമ്മച്ചിത്രങ്ങളിൽ അദ്ദേഹതിന്റെ സമ്മാനമായ
അനിൽ ഐക്കര എന്ന പേരും ഇടക്കിടെ
പരുക്കൻ ശബ്ദത്തിലുള്ള ‘എന്നിട്ട്’ എന്ന
ചോദ്യവും മാത്രം..
അതുമാത്രം മതി ആ സ്മരണകൾക്ക് മുന്നിൽ
ഏറെക്കാലം പ്രണമിക്കുവാൻ..
രാമചന്ദ്രൻ കുന്നപ്പള്ളി, ആ നാമധേയം
ആർക്കും മായ്ച്ചു കളയുവാനാവാതെ
മനസ്സിൽ കോറിയിട്ടിരിക്കുന്നു, അല്പം
കണ്ണീർത്തുള്ളികൾ എന്നെന്നും
ആ ജീവിതത്തിന്റെ ഓർമ്മയ്ക്കായ്
ഒഴുക്കി വീഴ്ത്തുന്നു..
No comments:
Post a Comment