Friday, January 4, 2008

രാഷ്ട്രീയമല്ല!

രാഷ്ട്രീയമല്ല!
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആയേക്കും।
തീര്‍ച്ചയാണോ എന്നൊന്നും ചോദിച്ച തര്‍ക്കിച്ചേക്കരുത്‌,
കാരണം ഉമ്മന്‍ ചാണ്ടിയും ചിലപ്പോള്‍ ആയേക്കാം
എന്ന് കോട്ടയം കാരന്റെ ഗമയോടെ എനിക്കു പറയാമല്ലോ,
അതിന്‌ ആരുടെയും ഔദാര്യം വേണ്ട!

ഈ രാഹുല്‍ ഗാന്ധി എന്നു വച്ചാല്‍ നമ്മുടെ
സാക്ഷാല്‍ മഹാത്മാ ഗാന്ധിയുടെ നേരെ അനിയനൊന്നുമല്ല
എന്ന് പ്രത്യേകം എഴുതണം।
കാരണം ഗാന്ധിജിയുടെ നാമത്തിന്‌ അത്രയേറെ സ്വാധീനമുണ്ട്‌ നമ്മുടെയിടയില്‍!

എന്താ ഇപ്പോ ഈ രാഹുല്‍ ഗാന്ധിയെപ്പറ്റി ഇത്ര പറയുവാന്‍?
ഒന്നുമില്ല വെറുതെ, എനു വച്ചാല്‍ വെറുതെയുമല്ല!
ഒന്നു രണ്ടു മൂന്നു കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ നമ്മുടെ രാഹുല്‍ ഗാന്ധിയും
കുമരകത്ത്‌ വന്നിരുന്നു!അന്ന് അദ്ദേഹത്തിന്‌ ഈ കോണ്‍ഗ്രസ്സ്‌ ഭ്രമം ഒനും
ബാധിച്ചിരുന്നില്ല എന്നു വേണം കരുതുവാന്‍!

കാരണം അന്ന് രാഹുല്‍ വന്നത്‌ കൂടെ ഒരു കൂട്ടുകാരിയുമായിട്ടായിരുന്നു।
വെറും കൂട്ടുകാരിയുമായി കുമരകത്തെ ഒരു
പ്രമുഖ ഹോട്ടല്‍ മുറിയില്‍ വെറുതെ ചില അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍
വനു പോയി!അത്ര മാത്രം। രണ്ടു മൂന്നു രാത്രികള്‍ കൊണ്ട്‌ എന്തു പറയാന്‍!
അവര്‍ തിരികെ പോകുകയും ചെയ്തു।ആട്ടെ, ഇതില്‍ എന്താണിത്ര കുഴപ്പം?
അറിയില്ലേ?ഈ കുഴപ്പം എല്ലാവര്‍ക്കും ഉള്ളതല്ല!

ഒരു സാധാരണക്കരന്‍ കുമരകത്തെ ഹോട്ടലില്‍
ഒരു പെണ്‍കുട്ടിയുമായി പോയി മുറിയേടുത്ത്‌ താമസിക്കുകയോ
മറ്റോ ചെയ്തു പോയാല്‍,,ഹോ... ഹോ... എന്തൊരപരാധമായിരിക്കും അത്‌!
ഇമ്മോറല്‍ ട്രാഫിക്‌ മുതല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം എല്ലാ വകുപ്പുകളിലും കേസെടുക്കുകയും,
പിന്നെ ആയതു പത്രമായ പത്രങ്ങളൊക്കെ കൂടി കൊടുത്ത്‌ നല്ല പോലെ
പേരും ഉണ്ടാക്കി കൊടുക്കയും ചെയ്യും.

എന്നാല്‍ ഇന്ത്യയുടെ ഈ ഭാവി പ്രധാനമന്ത്രി ഇവിടെ വന്ന് സുഖിച്ച്‌
മദിരയുമായി കറങ്ങിയപ്പോള്‍ എവിടെപ്പോയിരുന്നു
ഈ നിയമങ്ങളൊക്കെ?
തന്നെയുമല്ല, ഈ സദാചാര സാമ്രാട്ടിനെ നമ്മള്‍ ഇനി പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥിയായും കാണും!കഷ്ടം॥!
നമുക്കൊക്കെ എന്തു പറ്റി?
ഒന്നും പ്രതികരിക്കാതെ ഇങ്ങനെ എന്തെല്ലാം നമ്മള്‍ സഹിക്കണം॥?



4 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നിയമം..ഹ്മം..
നമ്മുടെ നാട്ടില്‍ മണ്മറയുന്നത് അതുമാത്രമാണ് മാഷെ.!!
സഹിച്ചേ പറ്റൂ മാഷെ അതാണ് ജനങ്ങളുടേയും കുഴപ്പം പ്രതികരണശേഷി നഷ്ടപ്പെടുന്നൂ. അല്ലെങ്കില്‍ നഷ്ടപ്പെടുത്തുന്നൂ .

Meenakshi said...

താങ്കള്‍ പറഞ്ഞത്‌ തികച്ചും ശരിയാണ്‌. രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക്‌ എന്തുമാവാം,
പിന്നെ അല്‍പ്പം രാഷ്ട്റീയം കൂടി പറയട്ടെ, 100 കോടിയിലേറെ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത്‌ കഴിവുള്ള നേതാക്കള്‍ ഇല്ലാഞ്ഞിട്ടാണോ സോണിയയെയും മകനെയും നേതാക്കന്‍മാരായി Congress Party തെരഞ്ഞെടുത്തത്‌.
Very interesting Article

ഏ.ആര്‍. നജീം said...
This comment has been removed by the author.
Unknown said...

വളരെ നന്നായിട്ടുണ്ട്‌ താങ്കളെ പോലെ ചിന്തിക്കുന്നവരെയാണിനാടിനാവശ്യം