അസംബന്ധ മരണങ്ങള്!
ഏതെങ്കിലും മരണത്തെ ഇങ്ങനെ വിശേഷിപ്പിക്കാമോ?
വിശേഷിപ്പിക്കാതെ പിന്നെന്തു പറയുമെന്നാലോചിക്കുമ്പോള് ഇങ്ങനെ പറഞ്ഞു പോകുന്നു।
ഉദാഹരണം നോക്കുക,
1।സി പി എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു।പിന്നില്‍ ആര് എസ് എസുകാര്‍।
2.ആര് എസ് എസ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു,പിന്നില്‍ സി പി എം പ്രവര്‍ത്തകര്‍
3.ആര് എസ് എസ് പ്രവര്‍ത്തകനെ വെട്ടി നുറുക്കി, പിന്നില്‍ എന്‍ ഡി എഫ്
4.പോലീസിനെ ഭയന്നോടി കുളത്തില്‍ വീണ് മരിച്ചു
5.അമിത വേഗത്തിലോടിയ ബസ് ഇടിച്ച് കുട്ടി മരിച്ചു, നാട്ടു കാര്‍ ബസ് കത്തിച്ചു(ഭാഗ്യം ഡ്രൈവറെ കത്തിച്ചില്ലല്ലോ॥കത്തിക്കേണ്ടത് അവനെയാണ്)
6. വീടിനു മുന്നിലെ കുളത്തില്‍ വീണ് ഗര്‍ഭിണിയായ വീട്ടമ്മയും മൂത്തകുട്ടിയും മരിച്ചു(ഈ കുളം ഇതിനു വേണ്ടി കുഴിച്ചതാവണം!കുളത്തില്‍ വീണ മൂത്തകുട്ടിയെ രക്ഷിക്കുവാന്‍ ചാടിയതാണ് അമ്മ എനറിയുമ്പോള് അമര്‍ഷം അടക്കാനാവുന്നില്ല)
7.വിഷം കഴിച്ചുമരിച്ചു
8.തൂങ്ങി മരിച്ചു,
9.ചാടി മരിച്ചു
എന്നിങ്ങനെ ഏതെല്ലാം അസംബന്ധ മാര്‍ഗ്ഗങ്ങളിലൂടെയാണ് മരണം നമ്മള് തന്നെ വരുത്തി വയ്ക്കുന്നത്!
രാഷ്ട്രീയ, മത വിശ്വാസങ്ങള്‍ മരണകാരണമാകുന്നത് ശുദ്ധ അസംബന്ധം അല്ലേ?
ഒരുവന് ഏതെങ്കിലും വിശ്വാസങ്ങള്‍ക്കു വേണ്ടി എത്രയും ആവേശഭരിതനായി പ്രവര്‍ത്തിച്ചു കൊള്ളട്ടെ, അതൊരു മരണ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണോ?
ഏറ്റവും ശ്രദ്ധേയം ഇങ്ങനെ മരിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പിഞ്ചു കുഞ്ഞോ,
ഒരേയൊരു നാഥനായുള്ള കുടുംബമോ ഉണ്ടായിരിക്കും എന്നതാണ്.
കാലത്ത് തന്നെ കൊച്ചു കുട്ടി പറഞ്ഞു വച്ച മധുരം
തിരികെ കാത്തിരിക്കുന്ന ആ കുഞ്ഞിന്റെ മുന്നിലേക്ക് വിറങ്ങലിച്ച ശരീരം എത്തുന്നത്
ഏതെങ്കിലും കാലത്ത് ആ കുട്ടി, അല്ലെങ്കില്‍ അതു കണ്ടു നില്ക്കുന്നവര് മറക്കുമോ?
എത്ര ക്രൂരമാണ് നമ്മള് തന്നെ സൃഷ്ടിക്കുന്ന വിശ്വാസ മരണങ്ങള് എന്ന അസംബന്ധം!
ഇതിനു രക്ത സാക്ഷി എനും ബലിദാനി എന്നും ചില പ്രത്യേക പദവികളും ലഭിക്കും!കഷ്ടം!
അല്ലെങ്കില്‍ തന്നെ ഒരു മനുഷ്യന് മരണപ്പെടുവാന്‍ ഏതെല്ലാം ചതിക്കുഴികള്‍ ദൈവം തന്നെ ഉണ്ടാക്കി വച്ചിരിക്കുന്നു.
ഇതൊക്കെ പോരാഞ്ഞ് നമ്മള് കൂടി ആരാച്ചാരുടെ വേഷം കെട്ടുകയാണ്.
ഒരു കാരണവുമില്ലാതെ പോലീസിനെ ഭയക്കുകയാണ് നമ്മളില്‍ ചിലര്‍.
ആ കാരണം മരണത്തിനിടയാക്കുമ്പോള് അസംബന്ധം എന്നല്ലാതെ എന്തു വിളിക്കണം?
വാഹനങ്ങളുടെ അമിത വേഗം കൊച്ചു കുഞ്ഞുങ്ങളെ ഇടിച്ചു തകര്‍ക്കുമ്പോള്‍,
അതിനെ ഓമനിച്ച് താലോലിച്ച് പുറത്തേക്കിറക്കുന്ന അമ്മമാരുടെ ഹൃദയവേദന ഒന്ന് ആലോചിച്ചു നോക്കൂ,
ഇതു ആലോചിക്കാത്ത ഒരു കൂട്ടരേയുള്ളു, ഡ്രൈവര്‍മാര്‍॥
ഇവര്‍ക്കൊന്നും വീട്ടില്‍ താലോലിച്ച് വളര്‍ത്തുന്ന മക്കള്‍ ഉണ്ടാവില്ല.
അല്ലാതെ കൂടുതല്‍ എന്തു പറയുവാന്‍?ഇത്തരം അസംബന്ധങ്ങള്‍ നമ്മുടെ പിടിപ്പു കേടു കോണ്ട് മാത്രം ഉണ്ടാകുന്നതല്ലേ?\
പിന്നെ, ഒരു വിഭാഗം ആത്മഹത്യകളാണ്.
എത്രയോ വലിയ തെറ്റാണ് ആത്മഹത്യകളിലൂടെ ഒരാള്‍ അവരെ സ്നേഹിക്കുന്നവരോട് ചെയ്യുന്നത് എന്നറിയാവുന്നവര്‍ ഒരിക്കലും ഇതിനു തുനിയില്ല.ലോകത്തെ പുച്ഛിച്ചു തള്ളിക്കൊണ്ട് അവര്‍ കാണിച്ചു വയ്ക്കുന്ന മനോരോഗ പ്രവൃത്തിയ്ക്ക് നമ്മള് ഇനിയും മറുപടി നല്‍കിയിട്ടില്ല.
ഈയുള്ളവന്, ആത്മഹത്യ ചെയ്യപ്പെട്ട മൃതദേഹം കാണുവാന്‍ പോകില്ല എന്നൊരു തീരുമാനം സ്വീകരിച്ചിട്ടുണ്ട്.
ഇത്തരക്കരുടെ മരണത്തില്‍ അനുതപിക്കേണ്ട യാതൊരു കാര്യവുമില്ല.
അവര്‍ ചെയ്യുന്ന വിഡ്ഡിത്തം അവര്‍ തന്നെ അനുഭവിക്കണം.
നമ്മളൊക്കെ അവരുടെ മരണത്തില്‍ ദുഖിക്കുവാനിടയുണ്ട് എന്ന ലളിതമായ വിചാരം ഉണ്ടായിരുന്നു എങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്യുമായിരുന്നില്ല. അയാളെ കാണുവാനോ ദുഖിക്കുവാനോ നമ്മള് ആഗ്രഹിക്കേണ്ടതുമില്ല.ഒരു കാര്യവുമില്ലാതെ വീടിനു മുന്നില്‍ കുളം സൂക്ഷിക്കുന്നവര്‍, മരണം മാടി വിളിയ്ക്കുന്നവരാണ്. ചുറ്റുമതില്‍ ഇല്ലാതെ കുളങ്ങള്‍ ഇട്ടിരിക്കുന്നത് അക്ഷന്തവ്യമായ അപരാധവും.ഇതൊക്കെ അസംബന്ധ മരണങ്ങള് എന്ന വിഭാഗത്തില്‍ വേണം പെടുത്തുവാന്‍.
നമ്മുടെ ജീവിതം എത്ര സൂക്ഷ്മതരമായിട്ടാണ് മുന്നോട്ട് പോകുന്നത്.
ഒരു രോഗം വന്നോ, പ്രായമായോ, കൈയബദ്ധം കൊണ്ടോ,പ്രകൃതിക്ഷോഭങ്ങള്‍ മൂലമോ മറ്റ് എന്തെല്ലാം
കണക്കു കൂട്ടുവാനാവാത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട് മരണത്തിന്. എങ്ങനെ എങ്കിലും ജീവിച്ച് വരുന്നവര്‍
ജീവിച്ചു പോട്ടെ എന്നു മാത്രം എന്തേ നമ്മള് വിചാരിക്കാത്തത്?
ഏറ്റവും കുറഞ്ഞത് മറ്റ് ഒരു വിധത്തിലും മരിക്കാത്തതു കൊണ്ട് ജീവിച്ചു പോട്ടെ എന്നെങ്കിലും॥
അതിനുള്ള സാഹചര്യമല്ലേ നമ്മള് മനുഷ്യര്‍ ഒരുക്കേണ്ടത്?
3 comments:
ഈ മരണം വരിച്ചവരെ ഓര്‍ത്തു ഹാ കഷ്ടം! എന്നു പറയാനേ തോന്നൂ!.
സമരം...ഏറ്റവും അനുയോജ്യമായ പേരു തന്നെ! ഇത് സമരം തന്നെയാണ്.. വലിയ തെറ്റുകള്‍ക്ക്, മറവികള്‍ക്കു ചുവട്ടില്‍ നെഞ്ചു വിരിച്ചു നിന്ന് ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുക..
കാഴ്ച വറ്റാത്തവര്‍ ഒപ്പമുണ്ടാവും...
സ്നേഹപൂര്‍വ്വം
ഹരി
Post a Comment