Wednesday, January 30, 2008

മാവോയിസ്റ്റുകളും മാധ്യമ ഭീകരതയും..!

മാവോയിസ്റ്റുകളും മാധ്യമ ഭീകരതയും..!

മാവോയിസ്റ്റുകള്‍ എന്ന ഭീകരവിഭാഗവും
കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ വിഭാഗീയതയുമാണ്‌
ഇപ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങള്‍
പറച്ചില്‍ കേട്ടാല്‍ തോന്നുക മാവൊയിസ്റ്റുകളാണ്‌
ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികള്‍ എന്നാണ്‌.
തീര്‍ച്ചയായും മാവൊയിസ്റ്റുകളുടെ രാഷ്ട്രവിരുദ്ധ
സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതി നിന്ദ്യം തന്നെ.
എന്നാല്‍ അവരുടെ ജനധിപത്യാവകാശങ്ങള്‍ നിഷ്കരുണം
നിഷേധിക്കുന്നത്‌ എന്തു കാരണത്തിനായാലും കാടത്തം തന്നെ.


മുണ്ടൂര്‍ രാവുണ്ണി മാതൃഭൂമിയില്‍ എഴുതിയ ലേഖനം
നമ്മുടെ കണ്ണു തുറപ്പിക്കുന്നു.
നിവൃത്തികള്‍ ഇല്ലാത്ത ലോകത്ത്‌ മനുഷ്യന്‍ ചട്ടക്കൂടുകളെ
തകര്‍ക്കുവാന്‍ കൊതിക്കും.
അത്തരം ചെറുത്തു നില്‍പുകളെ ഇതേവിധത്തിലാണോ
ഒരു ഭരണകൂടവും അതിനെ പുകഴ്‌ ത്തി
മല്‍സരിക്കുന്ന മാധ്യമ ലോകവും കൈകാര്യം
ചെയ്യേണ്ടത്‌?

ഇതേപോലെ ഒരു മാധ്യമ ശ്രദ്ധാകേന്ദ്രമായ
സി പി എമ്മിലെ വിഭാഗീയതയും ചര്‍ച്ച ചെയ്യപ്പെടുന്നു.

നോക്കൂ,
ഇന്ത്യയില്‍ എത്രയോ ആയിരം ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ ഉണ്ട്‌.
ഇവയില്‍ ഏതെങ്കിലും ഒരൊറ്റ കക്ഷി ഇത്രത്തോളം
ബഹുജന പങ്കാളിത്തത്തോടെ അതിന്റെ സംഘടനാ തെരഞ്ഞെടുപ്പു നടത്തുമോ?
കലയെയും കായിക മല്‍സരങ്ങളെയും ഇതുപോലെ പ്രോത്സാഹിപ്പിക്കുന്ന
മറ്റേതൊരു കക്ഷിയുണ്ട്‌?
അല്ലാ അതു പോട്ടെ,
ഇമ്മാതിരിയൊക്കെ ഏതെങ്കിലും ഒരു കക്ഷി സംഘടിപ്പിച്ചു
എന്നിരിക്കട്ടെ, എത്രയെല്ലാം കടുത്ത മല്‍സരങ്ങളില്‍
അവരൊക്കെ സംയമനത്തോടെ പാര്‍ട്ടി ചട്ടക്കൂടില്‍ തന്നെ നില്‍ക്കും?
പരസ്പരം ചെളി വാരിയെറിഞ്ഞും
അധിക്ഷേപിച്ചും അവര്‍ പ്രസ്ഥാനത്തെ ആകെ നശിപ്പിക്കില്ലേ?

ഇതൊന്നും സംഭവിക്കാതെ ആശയപരമായ വിഭിന്നതകളില്‍
ചെറുതോ വലുതോ ആയിക്കോട്ടെ, ആയ വിഭാഗീയ നിലപാടുകള്‍
സ്വീകരിച്ച്‌ ഒരു കൊടിക്കീഴില്‍ തന്നെ തുടരുന്നതു കൊണ്ടാണോ
നമ്മുടെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ഇത്ര കണ്ട്‌ വിമര്‍ശിക്കുന്നത്‌?

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത്‌ നടക്കുന്നു.
ഇതില്‍ ഒരു സുപ്രധാന നല്ലകാര്യം നടക്കുന്നുണ്ട്‌.
അത്‌ ഏതെങ്കിലും ഒരു മാധ്യമം ശ്രദ്ധിച്ചിരുന്നു എങ്കില്‍...?

സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം
സ്ഥാപിച്ചിട്ടുള്ള ഒരു പോസ്റ്ററോ ബാനറോ
പോലും പ്ലാസ്റ്റിക്‌ കൊണ്ടില്ല!..
ഒരു ഫ്ലക്സ്‌ പോലും ഉയര്‍ത്താതെ
ഏതെങ്കിലും ഒരു പ്രസ്ഥാനം ഇത്രയും വലിയ ഒരു സമ്മേളനം
നടത്താമോ? എത്ര ബാനര്‍ തൊഴിലാളികള്‍ ജീവന്‍
വീണ്ടെടുത്തു?എത്രയോ നല്ല ഒരു ഇക്കോ ഫ്രണ്ട്‌ ലി
സമ്മേളനമാണ്‌ ഇത്‌? നമ്മുടെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും
പ്രസ്ഥാനങ്ങള്‍ക്കും എത്ര മാത്രുകാ പരമായ കാര്യമാണ്‌,
ഈ നികൃഷ്ട പാര്‍ട്ടി ചെയ്യുന്നത്‌!

ഇതൊന്നും ശ്രദ്ധിക്കാതെ
ഇല്ലാത്ത മാവോയിസ്റ്റ്‌ ഭീകരതയെ തുടച്ചു
നീക്കുന്നതിനും കമ്മ്യൂണിസ്റ്റ്‌ വിഭാഗീയത
അവസാനിപ്പിക്കുനതിനും മറ്റും അശ്രാന്തം
പരിശ്രമിക്കുന്ന മാധ്യമങ്ങളെ എന്തു പറയണം?

2 comments:

siva // ശിവ said...

വളരെ നല്ല ലേഖനം

Dr.Biji Anie Thomas said...

Dr.Kanam
ഉപദേശിമാരെ വിളിക്കൂ,കേരളത്തെ രക്ഷിക്കൂ
ഉപദേശിമാരെ വിളിക്കൂ,കേരളത്തെ രക്ഷിക്കൂ

അമൃത ചാനലിലെ
"ബസ്റ്റ്‌ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌"
പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട
വനിതകളുടെ ടോയിലറ്റുകളെക്കുറിച്ചും
പത്തനാപുരം-പാടം
റോഡിലെ കുടിയിറക്കപ്പെടാന്‍ പൊകുന്ന
അറുപതില്‍പരം ദരിദ്ര കുടുംബങ്ങളുടെയും
കഥകള്‍ നിങ്ങള്‍ കണ്ടുവോ?

ഇടതും വലതും
രാഷ്ട്രീയ പാര്‍ട്ടികല്‍
ഓഫീസുകള്‍ക്കും
സമ്മേളനങ്ങള്‍ക്കും
പാര്‍ട്ടി മാമങ്കങ്ങള്‍ക്കും
പിരിച്ചെടുക്കപ്പെട്ട കോടികള്‍
പൊടി പൊടിക്കുമ്പോല്‍
ഇത്തരം
കാര്യങ്ങള്‍ക്കായി
പണം കണ്ടെത്താന്‍ ഇല്ലത്രേ?
വിറ്റു കമ്മീഷന്‍ വാങ്ങാന്‍
ഇഷ്ടം പോലെ സ്ഥലങ്ങള്‍.
പാവങ്ങള്‍ക്കു 5 സെന്റു വീതംകൊടുക്കാനില്ല.

പെണ്ണുങ്ങള്‍ക്കും
മൂത്രം ഒഴിക്കണമെന്നും
അവര്‍ക്ക്‌
ആര്‍ത്തവം വരാറുണ്ടെന്നും
പാഡുകള്‍ മറ്റേണ്ടി വരാമെന്നും
അറിഞ്ഞു കൂടാത്തവരാണ്‌
രാഷ്ട്രീയം വഴി
വലിഞ്ഞു കയറുന്ന നമ്മുടെ
ത്രിതല ഭരണാധികാരികള്‍.

നാല്‍ക്കവലകള്‍ തോറും ഉയര്‍ത്തപ്പെടുന്ന മുളംക്കൂടുകള്‍ക്കു
പകരം സ്ത്രീകള്‍ക്കായി
കുറേ മൂത്രപ്പുരകള്‍
നിര്‍മ്മിച്ചിരുന്നുവെങ്കില്‍.

അഡ്വൈസര്‍ പി.എസ്‌.റാവു
(കളക്ട്രേറ്റ്‌ ഫെയിം)
വിനെ പോലുള്ള
ഉപദേശിമാരുടെ
ഭരണം ആണു കേരളത്തിനു നല്ലതെന്നു തോന്നുന്നു
ഡോ കാനം എഴുതിയത് അനില്‍ കണ്ടിരുന്നുവോ? പാര്‍ട്ടി സമ്മേളനത്തിനു പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് വലിയ മഹത് കാര്യമായി ഉയര്‍ത്തിക്കാട്ടേണ്ഠതുണ്ടോ? സാമൂഹ്യവും മാനുഷികവുമായ എന്തെങ്കിലും നന്മയുള്ള കാര്യങ്ങള്‍ ചെയ്തിട്ട് പാര്‍ട്ടിസമ്മേളനങ്ങള്‍ കൊഴിപ്പിച്ചിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു. ഞങ്ങളുടെ നാട്ടില്‍ വച്ചായിരുന്നു ഒരു ജില്ലയുടെ പാര്‍ട്ടി സമ്മേളനം. ചെങ്കൊടിയും മുളങ്കൂടികള്‍ഊം തട്ടി റോഡില്‍ നടക്കാന്‍ വയ്യായിരുന്നു. പിന്നെ കാതടപ്പിക്കുന്ന പഴയ നാടക ഗാനങ്ങളും..മഹത്തായ മൂല്യങ്ങള്‍ കൈവശമുണ്ടായിരുന്ന ഒരു പ്രസ്ഥാനം അധപതനത്തിന്റെ പടുകുഴിയിലാണ്..