പെരുമഴക്കാലം(സിനിമ)
വിഭിന്ന സംസ്കാരങ്ങളില്‍,വിശ്വാസങ്ങളില്‍ പെട്ട് പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീകള്‍ അനിഭവിക്കേണ്ടി വരുന്ന
ബ്രുഹത്തായൊരു പശ്ചാത്തലം പെരുമഴക്കാലം എന സിനിമയില്‍ ഉണ്ട്.
തികച്ചും ഇരുണ്ട് പെയുന്ന മഴയുടെ സംഗീതം ദു:ഖമായി
നമ്മുടെ ഹൃദയങ്ങളിലേക്ക് പെതിറങ്ങുമ്പോഴാണ് പെരുമഴക്കാലം
നമ്മുടെ മനസ്സുകളില്‍ ആസ്വാദന്ത്തിന്റെ പ്രളയം സൃഷ്ടിയ്ക്കുന്നത്.
അക്ബറിനാല്‍(ദിലീപ്) കൊല്ലപ്പെട്ട രഘുരാമന്റെ
വിധവ ഗംഗയും കൊലക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട
അക്ബറിനു വേണ്ടി ഹൃദയം പൊട്ടുന്ന ഭാര്യ റസിയയും തമ്മിലുള്ള
വികാരപരമായ പോരാട്ടം ചിത്രീകരിക്കുന്നതില്‍ കമല്‍ വിജയിച്ചിരിക്കുന്നു.
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ റസിയയും(മീരാ ജാസ്മിന്)
ഗംഗയും(കാവ്യാ മാധവന്) നിറഞ്ഞു നില്‍ക്കുന്നത്
കഥാതന്തു അവരില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു കൊണ്ടു തന്നെ.
എന്നാല്‍ റസിയയുടെ പിതാവായി വന മാമുക്കോയയുടെ
അഭിനയത്തികവ് എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു.
ചിത്രത്തില്‍ അക്ബറിനു വധശിക്ഷ വിധിച്ചു എന്ന് അറിയിക്കുമ്പോള്‍
ഇദ്ദേഹത്തിന്റെ മുഖത്ത് നിറയുന്ന ഒരു ഭാവം ഉണ്ടല്ലോ,
അത് മലയാള സിനിമയില്‍ അധികം ആര്‍ക്കും സൃഷ്ടിക്കുവാനാവില്ല.
സലിം കുമാര്‍ നമ്മുടെ സ്മൂഹത്തിലെ ചില ഇത്തിള്‍ ക്കണ്ണികളെ
നമുക്ക് കാട്ടിത്തരുന്നു. ഇത്തിള്‍ക്കണ്ണി ആയിരിക്കെത്തന്നെ,
ഇത്തരക്കാര്‍ ഉണ്ടാകുന്ന കുറിവുകളില് കുത്തി മുറിവേല്പിക്കുന്ന
കാഴ്ചയും നമ്മുടെ കേരളീയ സമൂഹത്തില്‍ നിന്നുള്ളതു തന്നെ!
വിധവയാകുമെന്ന ഭീതിയില്‍ കാത്തിരിപ്പു തുടരുന്ന മീരാ ജാസ്മിന്
അനിതര സാധാരണമായ പാടവം പ്രദര്‍ശിപ്പിച്ചു.
കഥാസാഹചര്യങ്ങള്ക്കൊപ്പം സമൂഹത്തിലെ ചില ദുഷിച്ച
പ്രവണതകള്‍ക്കെതിരെയും തിരക്കഥാകാരന് പ്രതികരിച്ചപ്പോള്‍
അതു മാഹരമായ ഒരു പ്രതികരണമായി കാണപ്പെടുന്നു.
ഉദാഹരണത്തിന് മരണഭീതിയിലോ, ദുഖത്തിലോ ഒക്കെ കഴിയുന്ന കുടുംബത്തിലേക്ക്
വാര്ത്താചിത്രീകരണമോഹവുമായെത്തിയ അവതാരകയുടെ
ചോദ്യവും മറ്റും സമൂഹത്തിലെ വാര്‍ത്താമാധ്യമങ്ങളുടെ പ്രവണതയെ തുറനു കാട്ടുന്നു.
മറ്റൊന്ന് ആ അവസരത്തില്‍ തരളവികാരങ്ങളുമാളുമായെത്തുന്ന
ഒരു സഹായിയുടെ കഴുകന് കണ്ണുകളാണ്.
ഗസലുകളും ദുഖഗീതങ്ങളൂം ഇടകലര്‍ത്തിയുള്ള സംഗീതസംവിധാനം
ചിത്രത്തിന്റെ സാഹചര്യങ്ങളെ ഹൃദയത്തിലേക്ക് നേരിട്ട് അനുഭവിപ്പിക്കുന്നു.
ഇതിനു എം ജയചന്ദ്രനെ എത്രമാത്രം അഭിനന്ദിച്ചാലും മതിവരില്ല.
റെയില്വ്വേയുടെ സ്റ്റോപ് സിഗ്നല്‍ ആണ് പാലക്കാട്ട് കുഞ്ഞിക്കണ്ണന്റെ
വീട്ടിലേക്ക് റസിയയെയും ബാപ്പയെയും സ്വീകരിക്കുന്നത്.
ഇതു യാദൃശ്ചികമായിരിക്കുവാനിടയില്ല.
കഥ സഞ്ചരിക്കുന്നത് ഹൃദയങ്ങളിലൂടെയാണ് എന്ന് പറയാതിരിക്കുവാന്‍ വയ്യ.
തൂക്കുകയര്‍ ഉറപ്പായിക്കഴിഞ്ഞ ഭര്‍ത്താവിന്റെ ജീവന് നിലനിര്‍ത്തുന്നതിന്
വിധവയും അതുവഴി കൂടുതല്‍ ദുര്‍ബ്ബലയുമായ ഗംഗയെ
തേടിയെത്തുന്ന റസിയയുടെ മാനസിക സംഘര്ഷങ്ങല് സംവിധായകന്
ഏറെ തന്മയത്തോടെ ചിത്രീകരിച്ചിരിക്കുന്നു. പുരാണത്തിലെ സത്യവാന് സാവിത്രിയുടെ കഥയെ ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു.ആദ്യത്തെ വരവില്‍ റസിയയെ
വളരെ മുകളില്‍ നിന്ന്,വീടിന്റെ മുകള്‍ നിലയില്‍ നിന്ന്,
കരുത്തോടെ നോക്കിക്കാണുന്ന ഗംഗയെ കമല്‍ ചിത്രീകരിച്ചിരിക്കുന്നു.
രണ്ടാമത്തെ വരവിനാകട്ടെ, ഗംഗയും താഴെയെത്തി. ഇരുവരും തമ്മില്‍
ചേരുന്നില്ലെങ്കിലും ഗംഗയുടെ ഹൃദയതാളത്തില്‍ ഒരല്പം സംഗീതം ചേര്‍ത്തിരിക്കുന്നു കമല്‍ ഇവിടെ.
ഈ ചിത്രം അര്‍ഹിക്കുന്ന അംഗീകാരം നമ്മള് മലയാളികള്‍ ഇതിനു നല്‍കിയോ?
എനിക്കു തോന്നുന്നില്ല!
7 comments:
വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രം. മഴ ശരിക്കുമൊരു കഥാപാത്രം തന്നെ. അവസാനം പെയ്തു തോരുകയും ചെയ്യുന്നു..
എം ജയചന്ദ്രന് ചലച്ചിത്ര സംഗീതത്തിന് കിട്ടിയ ഒരു പ്രതിഭ തന്നെ.
പുതിയപടങ്ങളെക്കുറിച്ച് പറയെടെയ്.
ഹൃദയത്തോടു ചേര്‍ത്തുപിടിക്കാവുന്ന ഒരുപിടി നല്ലമുഹൂര്ത്തങ്ങളിലൂടെയാണ് ഈ സിനിമ കടന്നു പോകുന്നത്... കമലിന്റെ ദൃശ്യസമ്പന്നതയ്ക്കും, ജയചന്ദ്രന്റ ശ്രവ്യസുഭഗതയ്ക്കും ഒരുകൂട്ടം അഭിനേതാക്കളുടെ പാടവം മേമ്പൊടി ചേര്‍ത്ത ഒരു കാവ്യം..(മറ്റുള്ളവരെയും വിസ്മരിക്കുന്നില്ല)
കാവ്യയ്ക്ക് സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍..
"നോവിന് പെരുമഴക്കാലം"എന്ന വരികളെഴുതിയ റഫീക്ക് അഹമ്മദിനെയും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു..
ഗാനം: രാക്കിളികള്‍...
I had seen this film. It is a good film...no great film...
കാവ്യയും മീരയും മത്സരിച്ചഭിനയിച്ചു എന്ന് പറായാം...
മുന്‍പ് കണ്ടതാണെങ്കിലും അവസാന രംഗങ്ങള്‍ ഇപ്പോഴും മറക്കാനാവുന്നില്ല. മഴ പോലും ഒരു കഥാപാത്രമായി മാറുകയായിരുന്നല്ലോ..
CD library-യില്‍ പോയി, "ഒരാഴ്ച തികച്ച് ഓടാത്ത സിനിമകളുടെ സി. ഡി. വേണം" എന്ന് പറഞ്ഞ് വാങ്ങുന്ന കൂട്ടത്തിലാണ് താങ്കള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ ചൂടാവരുതെന്റെ വക്കീലേ...
Post a Comment