വാസുവണ്ണന് ഭയങ്കര നിരാശയിലാണ്.
ഇരിപ്പോ പൂങ്കാവനം ഷാപ്പിലും.
മൂന്നു നാലു പേര് അങ്ങേരെ ചീയേര്‍സ് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്..
എന്നാല്‍ കള്ള് കുപ്പികള്‍ കാലിയാകുന്നു
എന്നല്ലാതെ വാസുവണ്ണന് ഇതൊന്നുമല്ല ശ്രദ്ധിക്കുന്നത്..
ഉറക്കെ പറയുകയാണ്
"ഭണത്തിനു മീതെ ഭരണം ഭറക്കും..ഭറ ഭറക്കും.."
എന്നിട്ടു കരച്ചിലിന്റെ വക്കത്തോളമെത്തിയ സ്വരത്തില്‍
പതുക്കെ വളരെ പതുക്കെ പറഞ്ഞു..
"അതേയ് കോടികള്‍ മുടക്കിയവന്മാരൊക്കെ അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ..
കാണാം..നമുക്ക് കാണാം.."
"താനെന്തോ ചെയ്യും..?"നാണപ്പന് ദേഷ്യം വന്നു..
"എടൊ പഹയാ..തന്നെപ്പോലുള്ളവര്‍ക്ക് നാലു കുപ്പി കള്ള് മോന്താന് ഒരു കാരണം
അല്ലാതെ ഇതൊക്കെ എന്തോന്ന്..മിണ്ടിപ്പോകല്ല്.."
"അതല്ലന്നേയ്..സോണിയാ ഗാന്ധിയും പണം വാരിക്കൊടുത്തെന്നാ കേട്ടത്!"ബാലന് ഏറ്റു പിടിച്ചു..
"അബ് രടെ കാരിയം മിണ്ടിപ്പോകരുതിവിടെ.."പുരുഷനും തുടങ്ങി..
"ഇദെന്തായിത്..ആണവകരാര്‍ എങ്ങനെ നമുക്ക് ഗുണപരമായി ഒപ്പുവക്കാം എന്ന് ആരും പറഞ്ഞില്ലല്ലാ..
അവര്‍ക്കും ഒരു ചുക്കും അറിയാന്‍ പാടില്ല മാഷേ.."രാജു പൊതു വിജ്ഞാനം വിളമ്പി.
"കരാര്‍ പോട്ടടേ..ഈ സര്‍ക്കാര്‍ ഇനി എന്തൊക്കെ പുകിലാണോൂണ്ടാക്കി വയ്കാന്‍ പോണേ.."
പുരുഷന് പിന്നെയും ചൂടായി..
"നാണമില്ലല്ലാടേ പറയാന്‍, ഇത്രയും കാലം സര്‍ക്കാരിനെ വളര്‍ത്തിയ നിനക്കൊക്കെ
എന്തു കാര്യം ഇതില്‍ ഇടപെടാന്‍.."?ഗോപിയുടെ സംഘപാരമ്പര്യം ജ്വലിച്ചു..
വാസുപിള്ള കരയാന്‍ തുടങ്ങി.
ഇന്നലേ മുതല്‍ തൊള്ളി വെള്ളം കുടിച്ചിട്ടില്ല..
നമ്മടെ രാജ്യം വില്ക്കാന് പോകുന്നു എങ്ങനെ ഉറങ്ങും?ഉണ്ണും?
"പണ്ടേ പറഞ്ഞിട്ടില്ലേ അളിയാ,,പാമ്പിനെ പാലൂട്ടി വളര്‍ത്തല്ലെന്ന്..
ഇപ്പോ എന്തായി..നമ്മടെ ബല്യ സഖാക്കള്‍ക്ക് എല്ലാം അന്‍ഷു മിനിറ്റ് പൊറകോട്ടാണോടേ..?"
വാസു പിന്നെയും വിടുന്നില്ല.
അതിനുത്തരം ഒരു നീണ്ട കൈയ്യ്ടി ആയിരുന്നു..
കള്ളിന്റെ ലഹരിയില്‍ അവര്‍ അങ്ങനെ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..
അതിനിടെയില്‍ കറന്റ് പോയി..
"ഏടെടെ..ഇനി പവ്വര്കട്ടെന്നൊന്നും മിണ്ടിപ്പോകല്ല് കേട്ടാ.
നമ്മക്കിനി ആണവ വൈദുതി കിട്ടും..കേട്ടാ"
ആരുടെയോ സ്വരം..
"നീ പോടെ..അവന്റമ്മേടെ ആണവ വൈദ്യുതി..."
"എടാ..നീ അമ്മയ്ക്ക്..""പ്ധിം..ടിന്,,ആകെപ്പാടെ ബഹളമായി..
"എന്തെടേയ് ഇതു പാര്‍ലമെന്റാ..മിണ്ടാതിരിയെടെ.."
എന്ന സ്വരം കേള്‍ക്കുന്നത് വരെ ബഹളം തുടര്‍ന്നു..
ഒടുവില്‍ ആ സ്വരത്തിന്റെ ഉടമയ്ക്ക് അവരെല്ലാവരും കൂടി
ഒരു ഇരട്ടപ്പേരിട്ടു..എന്തെന്നോ?
"സോമനാഥ് ചാറ്റര്‍ജി"!
..
പോരേ..?
4 comments:
സത്യം പറയുന്ന സാധാരണ ജനം.
"ഭണത്തിനു മീതെ ഭരണം ഭറക്കും..ഭറ ഭറക്കും.."
അത് കലക്കി !
കൊള്ളാം മാഷെ
ഷാപ്പിലെ പാര്‍ലമെന്റ് കൊള്ളാം..ചായപ്പിടികയിലും നാല് ഗ്രാമീണര്‍ കൂടുന്നിടത്തൊക്കെ വെറുതെ ചെവിയോര്‍ക്കുക ഒരു രസമാണ്.ഇത്തരം സംഭാഷണങ്ങള്‍ കേള്‍ക്കാം.ഞാന്‍ ശ്രദ്ധിക്കാറുണ്ട്..
Post a Comment