മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉപേക്ഷിക്കുന്നു.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തെ വഞ്ചിച്ച് സ്വന്തം ഭാഗം
ന്യായീകരിച്ചു കൊണ്ട് സമരത്തിന്റെ മുനയൊടിക്കുന്ന
ജസ്റ്റിസ് കെ ടി തോമസ് അവർകൾക്ക് ആഴ്ചപ്പതിപ്പിന്റെ
ആറു പേജുകൾ നീക്കി വച്ച മാതൃഭുമി, ഈയുള്ളവൻ അയച്ച
ഈ കത്തിലെ ഒരു വരി പോലും ‘വായനക്കാർ എഴുതുന്നു ’
എന്ന കോളത്തിൽ പ്രസിദ്ധീകരിക്കുവാൻ കൂട്ടാക്കിയില്ലെന്നു
മാത്രമല്ല, കെ ടി തോമസിനെ ന്ന്യായീകരിക്കുന്ന രണ്ട് കത്തു
കൾ ചേർക്കുകയും ചെയ്തു.
കഴിഞ്ഞ ഇരുപതു വർഷമായി ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’
മുടങ്ങാതെ വാങ്ങി വായിച്ച്, കോപ്പികൾ വീട്ടിൽ അടുക്കി
സൂക്ഷിച്ചു ആരാധിച്ചു വന്ന ഈ വായനക്കാരനു താങ്ങാവുന്നതിലും
അപ്പുറമാണു മാതൃഭൂമി മുല്ലപ്പെരിയാർ സമര സമിതിയോട്
കാണിച്ചത്. മിക്കവാറും ആഴ്ചകളിൽ വായനക്കാരുടെ കോള
ത്തിലേക്കു കത്തുകളും അയച്ചിരുന്നു. മുൻപൊക്കെ പ്രസിദ്ധീകരിക്കുകയും
ചെയ്തിരുന്നു.
മുല്ലപ്പെരിയാർ സമരത്തെ പിന്തുണച്ച് കോട്ടയത്തു നിന്നും
നൂറു കിലോമീറ്റർ നടന്നു ദേശീയ പതാകയുമായി മുല്ലപ്പെരിയാർ
സമര സമിതിയുടെ പന്തലിൽ എത്തിയ അംഗങ്ങളിൽ ഒരാളുടെ
വികാരം എന്ന്അ നിലയ്ക്കെങ്കിലും മാതൃഭൂമി എന്റെ കത്ത്
പരിഗണിയ്ക്കുമെന്നു കരുതി. കോട്ടയത്ത് ഗാന്ധിസ്ക്വയറിൽ
വച്ച് നടന്ന ഇരുപത്തിയാറു ദിവസത്തെ നിരാഹാര സത്യ
ഗ്രഹ വേളയിൽ വേദിയിൽ സന്ദർശിച്ച് ‘എത്ര തളർന്നാലും
പോരാടുക’ എന്ന സന്ദേശം നല്കിയ എം പി വീരേന്ദ്രകുമാർ
എന്ന മാതൃഭൂമി പത്രാധിപർ നല്കിയ ഒപ്പ് ഇന്നും രേഖകളിൽ
സൂക്ഷിക്കുന്നത് വലിയൊരു അനുഗ്രഹമായാണു. ഇതിന്റെ
ചിത്രം സഹിതം അന്നു മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
നിലപാടുകൾ എന്തു തന്നെ ആയിക്കൊള്ളട്ടെ, പ്രതിപക്ഷസ്വര
വും കൂടി പരിഗണിക്കുകയും പലപ്പോഴും പ്രസിദ്ധീകരിക്കുക
യും ചെയ്യുമെന്നതായിരുന്നു മാതൃഭൂമിയെ പറ്റി ഇതുവരെയുള്ള
എന്റെ കാഴ്ചപ്പാടു. എന്നാൽ കേരളം(കോഴിക്കോട് മുല്ലപ്പെരി
യാർ ഒരു പ്രശ്നമായിരിക്കില്ല) ഉറ്റു നോക്കുന്ന ഒരു സമരത്തെ
ഒറ്റു കൊടുത്ത കെ ടി തോമസിനു ആറു പേജ് നീക്കി വച്ചപ്പോൾ
ഒരു കോളം വായനക്കാരുടെ കത്തുകൾ എന്ന ഭാഗത്ത് നല്കാതി
രുന്ന മാതൃഭൂമിയോടുള്ള എന്റെ പ്രതിഷേധം മാതൃഭൂമി ആഴ്ച
പ്പതിപ്പു വാങ്ങുന്നത് നിർത്തിക്കൊണ്ട് അറിയിക്കുന്നു. ഒരു പക്ഷേ
ബാലിശവും, മാതൃഭൂമി പോലെയൊരു വട വൃക്ഷത്തിന്റെ
കടയ്ക്കൽ കിളിർത്ത പുല്ലിന്റെ പോലും വിലയില്ലാത്തതുമാവാം
ഈയുള്ളവന്റെ പ്രതിഷേധം. എങ്കിലും സമരത്തെ സകുടുംബം
നിരാഹാരമിരുന്നു പോലും സ്വീകരിച്ച ഈയുള്ളവന്റെ
ധർമ്മബോധത്തിൽ ഇതു നല്കുന്ന സംതൃപ്തിയുണ്ടല്ലോ, അതുമാത്രം മതി.
ജയ് ഹിന്ദ്.
1 comment:
ഒരിക്കലും ബാലിശമല്ല.
നാം എതിര്‍ക്കുന്നത് വടവൃക്ഷമോ ചെറുവൃക്ഷമോ ആയിക്കോട്ടെ. ഏറ്റവും ശരിയായ നല്ല തീരുമാനം. ആ തീരുമാനം പ്രസിദ്ധീകരിക്കുയും ചെയ്യുന്നു. അതാണ് ശരി.
മാധ്യമങ്ങളെ നിലക്ക് നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Post a Comment